Wednesday, May 2, 2018

പെരളം- കമ്പല്ലൂർ റോഡിലെ യാത്രാദുരിതം തീർക്കാൻ ജനകീയ പ്രതിഷേധത്തിനു സമയമായി



കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ നിന്നും ഈസ്റ്റ് എളേരി പഞ്ചായത്തിലേക്കും തുടർന്ന് കണ്ണൂർ ജില്ലയിലേക്കുമുള്ള  പ്രധാന കവാടമാർഗമായ പെരളം- കമ്പല്ലൂർ റോഡിലെ യാത്രാദുരിതം തീർക്കാൻ ജനകീയ പ്രതിഷേധത്തിനു   സമയമായി .ഇരു ചക്രവാഹനങ്ങൾ ഏതു സമയവും അപകടത്തിൽ പെട്ടേക്കാം .ഏതു സമയവും ഇവിടെ ഒരു വാഹനാപകടം നടന്നേക്കാം .PWD അധികാരികൾ എത്രയും പെട്ടെന്ന് നടപടി എടുക്കണം .ഇത് റോഡാണോ അതോ മരണക്കെണിയോ .ഇതിലെ രാത്രി യാത്ര അതിഭയാനകമായ അനുഭവമായിരിക്കുന്നു .പ്രത്യേകിച്ചും പെരളം കുന്നു കയറി കമ്പല്ലൂർ ഭാഗത്തേക്ക്  ഇറങ്ങിവരുമ്പോൾ .ഈ വർക് ഏറ്റെടുത്ത കോൺട്രാക്ടർ എവിടെയാണിപ്പോൾ ? അവർ ജോലി ചെയ്യാൻ തയ്യാറല്ലെങ്കിൽ പകരം സംവിധാനം ഉടൻ വേണം .ഈ റോഡിൽ അപകടം നടന്നാൽ ഇപ്പോൾ പാച്ച് വർക്കിന്റെ ടെൻഡർ ഏറ്റെടുത്ത കോൺട്രാക്ടർ ഉത്തരവാദി ആയിരിക്കും .2 ദിവസത്തിനുള്ളിൽ ഈ പ്രശ്ന ത്തിന്  പരിഹാരം കണ്ടില്ലെങ്കിൽ ഈ വർക് ഏറ്റെടുത്തു ആ പണി ചെയ്യാതെ ജനങ്ങളെ പറ്റിക്കുന്ന കോൺട്രാക്ടറുടെ പേര് ഇവിടെ പരസ്യപ്പെടുത്തേണ്ടി വരും .ഒരു കിലോമീറ്ററിൽ കുറവ്  നീളമുള്ള ഭാഗത്തു റീടാറിംഗിനും പാച്ചു വർക്കിനുമായി എട്ടു ലക്ഷത്തിനു ടെണ്ടർ ചെയ്യപ്പെട്ട ഈ വർക്ക് ഏറ്റെടുത്തവർ എന്തു കൊണ്ട് ചെയ്ത് തീർക്കുന്നില്ല  ?
 റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .കുത്തനെയുള്ള കയറ്റവും ചെങ്കുത്തായ ഇറക്കവുമാണ് .ചെറുപുഴ പാടിച്ചാൽ പ്രദേശങ്ങളെ  കുന്നുംകൈ ടൗണുമായി ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് ഇങ്ങനെയിടുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തലാണ് .ഇപ്പോൾ തന്നെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വശത്തിലെ കുഴികളിലെക്കു വണ്ടിയിറക്കാൻ ധൈര്യമില്ലാതെ വലിയ വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നതും പതിവായിട്ടുണ്ട് .ചോര മണക്കുന്ന വഴി ആയി ഇത് മാറാതിരിക്കാൻ അധികൃതർ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ് .