KAMBALLUR VOLLEY

ചിത്രത്തിൽ.......
 "വർഷങ്ങൾക്ക് മുമ്പ് ,അതായത് മൊറാർജി ദേശായി പ്രധാനമന്ത്രി ആകുന്നതിനും മുമ്പ്..............
 ബോളീമ്പോൾ ലഹരിയായി പെയ്തിറങ്ങിയ ഒരു നാട്ടിൽ ...........
തെങ്ങിൻ ചുവട്ടിലെ ബോളിബോൾ മാമാങ്കം.......
 

  വോളീബോൾ കളിയെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു  നാട്  ഉണ്ടാവുമെന്ന് തോന്നുന്നില്ല. കമ്പല്ലൂരിന്റ ജീവവായുതന്നെയായിരുന്നു അത്.ഇന്ത്യൻ താരങ്ങളായ ടോം ജോസഫ് , രാജ് വിനോദ്‌, കടാംകുന്ന് ചന്ദ്രൻ ,ജോർജ് (KSRTC)സർവീസസ് താരങ്ങളായ നിർമ്മൽ കുമാർ ,സുനിൽ കുമാർ, കാനായി ജിതേഷ് കുമാർ, സാബു ജോസഫ്, തുടങ്ങിയവരെയെല്ലാം കമ്പല്ലൂർ ആദരവോടെ സ്വീകരിച്ചിട്ടുണ്ട്.
  ശ്രീ സി.പി കുഞ്ഞിരാമൻ നമ്പ്യാർ, ശ്രീ.സി.കെ കുഞ്ഞിരാമൻ നായർ,
ശ്രീ .വി .വി കുഞ്ഞപ്പൻ, ശ്രീ കെ രാഘവൻ നായർ, ശ്രീ എ.വി കൃഷ്ണൻ നായർ, ശ്രീ  ജോസ്ഫ് മാസ്റ്റർ തെങ്ങും പള്ളി, ശ്രീ എൻ.കുഞ്ഞിരാമൻ നായർ തുടങ്ങിയവരാണ് കമ്പല്ലൂർ വോളീ ടീമിന് അടിത്തറയൊരുക്കിയവരിൽ പ്രധാനികൾ.

  ശ്രീ.കെ.വി സെബാസ്റ്റ്യൻ, ശ്രീ പി ഗംഗാധരൻ, ശ്രീ എം.വി ഗോപിനാഥൻ നമ്പ്യാർ, ശ്രീ പി കരുണാകരൻ, ശ്രീ പി.പി കരുണാകരൻ ,ശ്രീ. കെ പി ഗോവിന്ദൻ തുടങ്ങിയവരാണ് വോളീയുടെ രണ്ടാം ഘട്ടത്തിലെ നായകൻമാർ. ഇവരുടെ കാലത്താണ് കമ്പല്ലൂർ വോളി ജനകീയമായത്.
പ്രശസ്ത  രാജ്യാന്തര താരവും ഇന്ത്യൻ വോളിബോളിന്റെ പര്യായവുമായ
ശ്രീ ജിമ്മി ജോർജ് ,ജോസ് ജോർജ് തുടങ്ങിയ താരങ്ങൾക്കൊപ്പം വിവിധ വോളീ ടൂർണ്ണമെൻറ് കളിൽ പങ്കെടുത്ത് നാടിന്റെ പെരുമയുയർത്തിയ താരമാണ്  ശ്രീ.കെ.വി സെബാസ്റ്റ്യൻ.
ജൂനിയർ ചേംബർ ഇൻറർനാഷണൽ (ഇന്ത്യ ) മുൻ നാഷണൽ പ്രസിഡൻറ്
ശ്രീ എ.വി വാമനകുമാർ, സർവ്വ ശ്രീ
 ടി.പി ശ്രീധരൻ,  എം.വി രാഘവൻ മാസ്റ്റർ ,എൻ മാധവൻ,  ബഷീർ അഹമ്മദ്, പിടി സുധാകരൻ, കെ.മോഹനൻ എന്നിവർ നാടിന്റെ വോളീ  ചരിത്രത്തിൽ ഇടം നേടിയവരാണ്.

 ശ്രീ വി.വി ബാബു, ശ്രീ കെ രഘു, ശ്രീ ജോഷി കുര്യൻ, ശ്രീ കെ ഇബ്രാഹിം, തുടങ്ങിയവരാണ് എൺപത് കളുടെ രണ്ടാം പാതിയിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലും കമ്പല്ലൂർ വോളീയുടെ അമരക്കാർ.

1991-ലെ സാമ്പത്തിക പരിഷ്കാരത്തിനും
1992-ലെ ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിനും ശേഷം മൂന്നാം ലോകരാജ്യങ്ങളിൽ ക്രിക്കറ്റ് കളിക്ക്  കൂടുതൽ ഉയർച്ച നേടിയപ്പോൾ വോളീബോൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്ക് പ്രാധാന്യം കുറയാനിടയായി.
ഈ കാലഘട്ടത്തിൽ കമ്പല്ലൂർ വോളീടിമിന്റെ പ്രവർത്തനങ്ങളും മൽസരങ്ങളും കുറഞ്ഞ് വന്നു.സർവ്വ ശ്രീ
എം.വി സത്യൻ,  കെ ശശി, എ.വി മധു, സന്തോഷ് കെ.വി, ജിതേഷ് കുമാർ (കേരള പോലീസ് താരം)ഷിബു ആൻറണി, ജിജോ സിറിയക്
തുടങ്ങിയവരാണ് ഈ പരിവർത്തന ഘട്ടത്തിൽ കമ്പല്ലൂർ വോളീ യെ നയിച്ചിരുന്നത്.

ഗിരീഷ്..

KAMBALLUR വോളിബോള്‍ കളി സംഘടിപ്പിച്ചിരുന്ന JAWAHAR SPORTS CLUB ന്റെ സിക്രട്ടറി ആയി 1980 മുതല്‍ കുറെ കാലം പ്രവര്‍ത്തിക്കാനുള്ള് സൌഭാഗ്യം എനിക്കു കിട്ടിയിരുന്നു. ആ കാലത്താണ് "KAMBALLUR VOLLY'S ROLLING TROPHY" എന്ന പേരില്‍ VOLLEYBALL TOURNAMENTS തുടങ്ങിയതും കുറെ വര്‍ഷങ്ങള്‍ സ്ഥിരമായി  സംഘടിപ്പിച്ചതും. ടൂര്‍ണമെന്‍റ് കളുടെ ജനറല്‍ കണ്‍വീനര്‍ പ്രവര്‍ത്തിച്ചതും ഞാനായിരുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് ചിലപ്പോള്‍ ഞാന്‍ അപരിചിതനായിക്കാം. CRC യുടെ സ്ഥാപക സിക്രട്ടറി ആണ് KAMBALLUR CRC യില്‍ എന്റെ Member No. "1" ആണ്. (P.R.Rajankutty, Advocate"+91 94476 31000)
പ്രീയപ്പെട്ട സഖാവെ, എന്റെ അഛൻ പി.ഗംഗാധരനോടൊപ്പം വളരേ ചെറുപ്പം മുതൽക്ക് തന്നെ വായനശാലയിൽ വരാറുള്ളതുകൊണ്ട്  താങ്കൾ എനിക്ക് ഒരിക്കലും അപരിചിതനല്ല.എന്നാൽ പ്രീയപ്പെട്ട ബഷീർക്ക ( ബഷീർ അഹമ്മദ്) യുടെ ചില പോസ്റ്റ് കളിൽ നിന്നും ഇത്തരത്തിൽ ഗൃഹാതുരത ഉണർത്തുന്ന ഒരു ചിത്രം ലഭിച്ചപ്പോഴാണ് നമ്മുടെ നാടിന്റ വോളീബോൾ ചങ്ങാത്തത്തെക്കുറിച്ച് കുറച്ച് മനസിലാക്കാൻ ശ്രമിച്ചത്. വളരെ കുറച്ച് ആളുകളിൽ നിന്ന് മാത്രമാണ് അറിവുകൾ ലഭ്യമായത്. അതു കൊണ്ട് തന്നെ കമ്പല്ലൂർ വോളി യുടെ ഒരു സമഗ്ര ചരിത്രമായിട്ടൊന്നും മുകളിൽ എഴുതിയത് വ്യാഖ്യാനിക്കപ്പെടരുത്.
പക്ഷെ ഇത്തരം കുത്തിക്കുറിക്കലുകൾക്ക് ലഭിച്ച പ്രതികരണങ്ങൾ വളരെ  സന്തോഷമുണ്ടാക്കുന്നു .മാത്രമല്ല കായിക ,   സാംസ്കാരിക കമ്പല്ലൂരിന്റ ഒരു സമഗ്ര ചരിത്ര രചനയുടെ കാഹളവും........
        നന്ദി.
    ഗിരീഷ്



വെരി ഗുഡ്  ചരിത്രം ഷെയർ ചെയ്യുക അതിൽ ചർച്ചകൾ വരിക എന്നതൊക്കെ ആഹ്ലാദം തോന്നുന്നു ഗിരീഷിനും രാജൻ കുട്ടിക്കും അഭിനന്ദനങ്ങൾ കമ്പല്ലൂർ എന്ന് കേൾക്കുമ്പോൾ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ അഭിമാനം തോന്നുന്നു ഈ നാടിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ - SAINU KAMBALLUR

,CRC,yudevalarchayilum,kamballurinte kalakayika valarchakkum niravadhi sagakkalude kayyopp undayittund.avarodellam kamballur mad kadappettirikkunnu-RAMANI VV


1970_74 കാലഘട്ടങ്ങളിൽ school ൽ സ്ഥല പരിമിധിയില്ലാത്താപ്പോൾ ഞാനും,രാജൻക്കുട്ടിയ്യും രമണിയും പഠിച്ചതു ഈ വായനശാലയിൽ നിന്നാണോ,, ആ മുത്തുക്കിളി ടർച്ചീസ്സുമാഷുടെ ശിഷൃണത്തീൽ.....-SASEENDRAN KARIPPATH


ഗൃഹാതുരത ഉണർത്തുന്ന ഈ ചിത്രങ്ങളാണല്ലോ നമ്മെ കമ്പല്ലൂർ വോളീ യുടെ സുവർണ്ണ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നത്. അതിന് നമ്മളെല്ലാം ഏറെ കടപ്പെട്ടിരിക്കുന്നത് ശ്രീ സൈനുക്കയോടാണ്.അദ്ദേഹമാണ് ഈ ചിത്രങ്ങൾ ഒപ്പിയെടുത്തത്.-GIRISH 1/8/2019

ശ്രീ.എം.വി രാഘവൻ മാസ്റ്ററുടെ ഫേസ് ബുക്ക് കുറിപ്പിൽ നിന്നും..........
     
       2/8/2019
       ടോമിന്റെ ദിനം*
കാസറഗോഡ് ജില്ലയിലെ കൊല്ലാട എന്ന ഗ്രാമം."ഹാപ്പിബ്രദേഴ്സ്" സംഘടിപ്പിക്കുന്ന വോളീബോൾ ടൂർണമെന്റിന്റെ സെമീ ഫൈനൽ ...
   ഞങ്ങളുടെ ക്ലബ്ബായ "ജവഹർ കമ്പല്ലൂരും" കടുമേനി "ജയകേരളയും" തമ്മിലാണ് കളി.
   ഗ്രൗണ്ടിനു ചുറ്റും വൻ ജനാവലി.കാണികളുടെ ബഹളത്തിനിടയിൽ അനൗൺസ്മെൻറ് _ ഇരു ടീമുകളും ഉടൻ കളിക്കളത്തിൽ റിപ്പോർട്ടു ചെയ്യണം.പ്രഗത്ഭരായ താരങ്ങളുമായിട്ടാണ് ഇരു ടീമുകളും എത്തിയിട്ടുള്ളത്.റെയിൽവേ താരമായ പുലിയന്നൂർ ചന്ദ്രന്റെ നേതൃത്വത്തിലുള്ള കടുമേനി ടീമിനെ നേരിടുന്ന കമ്പല്ലൂർ ടീം സെറ്ററായ റെയിൽവേ താരം സുരേഷിന്റെ നായകത്വത്തിൽ .... ബുജൈർ, നിർമ്മൽകുമാർ..., ഇന്ത്യൻ വോളീബോളിന്റെ സിംഹാസനങ്ങൾ കീഴടക്കാൻ എത്തിയ പുതിയ രാജകുമാരൻ ടോം ജോസഫ് കമ്പല്ലൂരിനു വേണ്ടി , കൊല്ലാടയുടെ മണ്ണിൽ ....
   തിങ്ങിനിറഞ്ഞ കാണികളുടെ ഇടയിലൂടെ ഇരു ടീമുകളും ഗ്രൗണ്ടിലേക്ക് ... എല്ലാവരുടെയും ശ്രദ്ധ കൊലുന്നനെയുള്ള ഒരു പയ്യനിൽ .. ടോം ജോസഫിൽ...
    ട്രയൽ ആരംഭിച്ചു ...
ആദ്യ അടി പുലിയന്നൂർ ചന്ദ്രന്റെ വക. അടുത്തത് ബുജൈറിന്റെ സ്മാഷ്.ആർപ്പുവിളികൾ ..... പന്തുമായി ടോം വരുന്നു.സുരേഷിന്റെ ലിഫ്റ്റിന് ഉയർന്നു ചാടി ടോം ട്രയൽ തീർക്കുന്നു .ഇടിമിന്നലിനു തുല്യം !!! കാണികളുടെ സകല നിയന്ത്രണങ്ങളും ഇല്ലാതാവുന്നു .ടോം ടോം എന്ന് ആർത്തലയ്ക്കുന്ന ആരാധകർ ... ആദ്യത്തെ ട്രയലിൽ തന്നെ കോർട്ടിൽ പതിച്ച ബോൾ റോഡിനപ്പുറത്തെ തെങ്ങിന്റെ മടലുകൾക്കിടയിൽ .ആ പന്തെടുക്കാനായി തെങ്ങിന്റെ മുകളിലേക്കു കയറുന്ന ആരാധകർ ... പിന്നെയും തീപാറുന്ന ട്രയൽ സ്മാഷുകൾ ...
  കളി ആരംഭിച്ചു,കടുമേനിയുടെ സർവ്വീസോടെ .. ബുജൈറിന്റെ ഫസ്റ്റ് പാസ്സ്.സുരേഷിന്റെ അളന്നു മുറിച്ച സെറ്റിംഗ് .ടോം വായുവിലേക്ക് ഉയരുന്നു. നിമിഷ നേരം വായുവിൽ .. വില്ലു കുലച്ച പോലെ ശരീരം പിന്നോട്ടു വളച്ച്, കാലുകൾ മടക്കി , ഇടതു കൈ നെഞ്ചോടു ചേർത്ത് ,വലതു കൈ ഉയർത്തി ,മഹാഭാരത യുദ്ധത്തിൽ വില്ലു കുലയ്ക്കുന്ന  അർജുനനെപ്പോലെ ...പൊടുന്നനെ പന്തിനു മേൽ ആഞ്ഞു പ്രഹരിക്കുന്നു ... കിടിലൻ സ്മാഷ് !!! സർവ്വതും മറന്ന് കാണികൾ !!!! ടീമംഗങ്ങൾ ആരും മോശമല്ല .എപ്പോഴെങ്കിലും സുരേഷ് മറ്റ് അറ്റാക്കർമാർക്ക് പന്തു യർത്തിയാൽ ," എടാ __ മോനേ "വിളികൾ .എല്ലാ പൊസിഷനിലും നിന്ന് ടോമിന്റെ സ്മാഷുകൾ ... ടോം സർവ്വീസ് കോർട്ടിലെത്തിയാൽ അതും കാണികൾക്ക് പുത്തൻ അനുഭവം  .പന്ത്  അൽപ്പം കോർട്ടിലേക്ക് പൊക്കിയിട്ട് ഉയർന്നു ചാടി  മറ്റൊരു സ്മാഷ് ..ലാന്റിംഗ് സെൻട്രൽ കോർട്ടിൽ !!!
  ഒന്നാം സെറ്റ് അവസാനിക്കുന്നു . ക്ലബ്ബ് സെക്രട്ടറിയും ടീം മാനേജരുമായ എന്നോടു ടോം  പറയുന്നു."മാഷേ ,എനിക്കു മാത്രം ലിഫ്റ്റ് തന്നാൽ അത് ടീമിനെ ബാധിക്കും" മറ്റ് പ്ലെയേഴ്സ് ഫോം ഔട്ടാവും"..."ഇന്ന് ടോമിന്റെ ദിവസമാണ്. ജനങ്ങൾ ടോമിന്റെ പ്രകടനത്തിനാണ് കാത്തിരിക്കുന്നത് .ഞങ്ങളുടെ പൂർണ്ണ സപ്പോർട്ട് ടോമിനുണ്ടാവും " ബുജൈറിന്റെ നിർദ്ദേശം ശരിവയ്ക്കുന്ന സഹതാരങ്ങൾ ....
   രണ്ടും മൂന്നും സെറ്റുകളിൽ ടോമിൻറ ഉറഞ്ഞാട്ടമാണ് വോളീബോൾ പ്രേമികൾ കണ്ടത് .തൊട്ടടുത്ത ക്ഷേത്ര കളിയാട്ടത്തിൽ ഭക്തരുടെ മുന്നിൽ  "വിഷ്ണുമൂർത്തി" യുടെ ഉറഞ്ഞാട്ടത്തിനു സമാനം.തങ്ങളുടെ സഹ താരമായ , സുഹൃത്തായ  പ്രതിഭയ്ക്കായി കൃത്യമായ പാസ്സുകളും സെറ്റുകളും ഒരുക്കി കളിക്കളത്തിൽ  നിറഞ്ഞാടാൻ വേദിയൊരുക്കി നൽകുന്ന ടീമംഗങ്ങൾ ... ഇത്  വോളിബോളിന്റെ  നന്മ .... സവിശേഷത .. ...
    മൂന്നു സെറ്റിൽ കളിയവസാനിച്ചു.കളിക്കാർ പരസ്പരം ഹസ്തദാനം ചെയ്ത് സ്നേഹപ്രകടനം നടത്തി .പുലിയന്നൂർ ചന്ദ്രന്റെ വാക്കുകൾ ."ടോം ഫ്രണ്ടിൽ ഇല്ലയ്നേക്കാളും പേടി ബേക്കിലാവുമ്പോളാണ് .ഏട്ന്നാണ് അടി വെര്ന്നത് ന്ന് പറയാനാവൂല .സർവ്വീസും അടി തന്നെ".
    ക്രിക്കറ്റിന്റെ മായിക പ്രഭയിൽ ,പ്രൊഫണലിസത്തിൽ ആകൃഷ്ടരായി വോളീബോളിനെ കൈവിട്ടു പോയ ആയിരങ്ങൾയും ,പുറമെ പതിനായിരങ്ങളെയും വീണ്ടും ആകർഷിച്ച്‌ തിരികെ കൊണ്ടുവന്ന ആ കോഴിക്കോടുകാരന്റെ വളർച്ചയുടെ കഥയും ഒപ്പം കാണികൾക്കാവേശമായ ജോബി ജോസഫിന്റെയും , കിഷോറിന്റെയും ,അനിലിന്റെയും ,അസ്സീസിന്റെയും ,ഷിജാസിന്റെയും കഥ ,' കേരളാ വോളിബോളിന്റെ കഥ ....
    അടുത്ത അധ്യായങ്ങളിൽ ....
   (ഞാൻ എഴുതുന്ന പുസ്തകത്തിന്റെ ഒന്നാം അധ്യായമാണിത് .എന്തുകൊണ്ടോ അത് പൂർണ്ണമാക്കാൻ കഴിഞ്ഞില്ല ,തിരക്കുമൂലം.)
***************************************************************************


No comments:

Post a Comment