Friday, April 13, 2018

കമുകിൻകൊതുമ്പിൽ കടലുറങ്ങുന്നു .കൊതുകു വളരുന്നു

കമുകിൻകൊതുമ്പിൽ കടലുറങ്ങുന്നു .കൊതുകു വളരുന്നു .കമുകിൻ പാളകളിൽ വെള്ളം തങ്ങുന്നുണ്ട് .അവ എളുപ്പം ശ്രദ്ധയിൽപെടും .മറിച്ചുകളയാൻ എളുപ്പം .എന്നാൽ കമുകിൻ കൊതുമ്പുകളാണ് കൂടുതൽ അപകടകരം .നേർത്തതായതു കൊണ്ട് മണ്ണിൽ അമർന്നു കിടക്കും .ചിലപ്പോൾ ഓലക്കണ്ണി കളാൽ മറഞ്ഞും .എന്നാൽ ഇവയിൽ ധാരാളം വെള്ളം തങ്ങിക്കിടക്കും .ഒരാഴ്ച കൊണ്ടു ഇതിൽ നിന്നും കൊതുകു വളർന്ന് പറന്നുയരും കമുകിൻകൊതുമ്പിൽ കടലുറങ്ങുന്നു .കൊതുകു വളരുന്നു ശുചീകരണ പ്രവർത്തനം ഉടൻ തുടങ്ങണം .അല്ലെങ്കിൽ കൊതുകു കണ്ടമാനം പെരുകും കമുകിൻ പാളകളിൽ വെള്ളം തങ്ങുന്നുണ്ട് .അവ എളുപ്പം ശ്രദ്ധയിൽപെടും .മരിച്ചുകളയാൻ എളുപ്പം .എന്നാൽ കമുകിൻ കൊതുമ്പുകളാണ് കൂടുതൽ അപകടകരം .നേർത്തതായതു കൊണ്ട് മണ്ണിൽ അമർന്നു കിടക്കും .ചിലപ്പോൾ ഓലക്കണ്ണി കളാൽ മറഞ്ഞും .എന്നാൽ ഇവയിൽ ധാരാളം വെള്ളം തങ്ങിക്കിടക്കും .ഒരാഴ്ച കൊണ്ടു ഇതിൽ നിന്നും കൊതുകു വളർന്ന് പറന്നുയരും .ഡ്രൈ ഡേ ആചരണം നടത്താം .ഫേസ്ബുക്കിൽ ലൈക്കിയാൽ പോരാ .നിങ്ങളുടെ വീട്ടിലും അയല്പക്കത്തും ഒരു പൊതുസ്ഥലത്തും ഒരു മണിക്കൂർ ശുചീകരണം ഉടൻ പ്ലാന് ചെയ്യൂ.എന്നെ വിളിച്ചാൽ ഞാനും വരാം .


കമ്പല്ലൂർ കൊല്ലാട മേഖലയിൽ ആദ്യത്തെ മഴ പെയ്തു ഒരാഴ്ചയാവുകയാണ് .പറമ്പുകളിൽ പാളകളിലും കൂമ്പാളകളിലും ചിരട്ടകളിലും പ്ലാസ്റ്റിക് കൂടുകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഒക്കെയായി മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട് .എന്റെ തൊടിയിൽ ഇത്തരത്തിൽ 21 സ്ഥലങ്ങളിൽ കുറച്ചു കുറച്ചു വെള്ളം കെട്ടികിടന്നതു ഞാൻ മറിച്ചു കളഞ്ഞിട്ടുണ്ട് .അതു പോലെ ധാരാളം പേർ ഇതിനകം ചെയ്തിട്ടുമുണ്ടാവും .എന്നാൽ ഒരു വീട്ടിലെങ്കിലും ഇത് ചെയ്യാതിരുന്നാൽ അതു മതി ഗ്രാമത്തിൽ കൊതുകുശല്യം കൂടാൻ.അതു കൊണ്ട് എല്ലായിടത്തും ഈ പ്രവൃത്തി നടക്കുന്നു എന്ന് ഉറപ്പു വരുത്തണം .കെട്ടി കിടക്കുന്ന വെള്ളമെല്ലാം മറിച്ചുകളയാൻ ഓരോ വീട്ടുകാരും ഉടൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ കൊതുകു കണ്ടമാനം പെരുകും .ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ ഗ്രാമത്തിൽ പടർന്നേക്കും .ആരോഗ്യ വകുപ്പിന്റെ സത്വര ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .അത് പോലെ ഉടമസ്ഥർ സ്ഥലത്തില്ലാത്ത തൊടികളിലും പുഴക്കരയിലും നാട്ടുകാരുടെ പൊതുകൂട്ടായ്മകൾ രൂപീകരിച്ചു നാളെത്തന്നെ ചെറു പാത്രങ്ങളിൽ ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചുകളയണം .ഇത് എല്ലായിടത്തും ഒരേ സമയത്തു നടത്തണം .ഒരു സ്ഥലവും ഒഴിയരുത് .ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തു മെമ്പർമാർ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം .കുറച്ചു പേർ ( 3 / 4 പേർ ) എങ്കിലും ഉണ്ടെങ്കിൽ ഈ പ്രവർത്തി ചെയ്യാൻ ഞാനും കൂടുന്നുണ്ട് .തയ്യാറാണോ ?-ഭൂമിത്രസേന കമ്പല്ലൂർ.

Monday, April 9, 2018

പ്രാദേശിക പാഠശാല നടന്നു-മാതൃകാ വായന ഗ്രാമം പദ്ധതി പ്രവർത്തനങ്ങളുടെ റിപ്പോർട് അവതരിപ്പിക്കപ്പെട്ടു

പൊതു  വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിന്റെ  തുടർച്ചയായി മികവുത്സവത്തിന്റെ ഭാഗമായി കൊല്ലാടയിൽ ഹാപ്പി ആർട്സ് & സ്പോർട്സ് ക്ലബ്ബ്  ഹാളിൽ  പ്രാദേശിക പാഠശാല നടന്നു.സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മാതൃകാ വായന ഗ്രാമം പദ്ധതി പ്രവർത്തനങ്ങളുടെ റിപ്പോർട്  അവതരിപ്പിക്കപ്പെട്ടു . പഞ്ചായത്തു വൈസ് പ്രസിഡണ്ട്  ജെയിംസ്  പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്തു മെമ്പർ അദ്ധ്യക്ഷത മാത്യു  വഹിച്ചു .കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് സൂചിപ്പിക്കുന്ന കുട്ടികൾ വരച്ച ചിത്രങ്ങളും നിര്മിതികളും ഉൾപ്പെടുന്ന പോസ്റ്റർ പ്രദർശനവും മലയാളം ,ഇംഗ്ലീഷ്  പ്രസംഗങ്ങൾ ,കവിതാവായന , പുസ്തക നിരൂപണം , ദേശസ്നേഹം  പ്രമേയമാക്കിയ   സ്കിറ്റ്  കലാപരിപാടികളും നടന്നു .കമ്പല്ലുർ ഗവ .ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരായ ലതാബായി ,ബൈജു കെ പി തുടങ്ങിയവർ നേതൃത്വം നൽകി .കുട്ടികൾ അവതരിപ്പിച്ച പ്രസംഗങ്ങളും വായനാനുഭവങ്ങളും കവിത പാരായണവും നിലവാരം പുലർത്തി . ഈ പരിപാടിയൊപ്പം ജൂനിയർ റെഡ് ക്രോസ്സ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ലോഷൻ നിർമാണ പരിശീലനവും സ്‌കൂളിൽ ഒഴിവു സമയം ഉപയോഗപ്പെടുത്തി അവർ നിർമ്മിച്ച സോപ്പു ക ളുടെ വിതരണവും നടന്നു .






        തുടർവായനക്കും പ്രതികരണ ശേഷി വളർത്തുന്നതിനുമായി നടക്കുന്ന മാതൃകാ വായന ഗ്രാമം പദ്ധതി മെച്ചപ്പെട്ട പ്രകടത്തിനായി കുട്ടികളെ സഹായിക്കുന്നതായി കാണാം . ലക്ഷ്യ ബോധമില്ലാത്ത മൊബൈൽ വായനയിൽ കുട്ടികൾ സമയം പാഴാക്കുമ്പോൾ പ്രദേശത്തെ മുഴുവൻ ഹൈസ്‌കൂൾ വിദ്യാർത്ഥികളെയും ഫലപ്രദമായ വായനയിലേക്ക് വഴി തിരിച്ചു വിടുന്ന  ഇത്തരം പരിപാടികൾ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകേണ്ടതാണ് .കാസർഗോഡ് ജില്ലാതലത്തിൽ  ഏറ്റവും മികച്ച നൂതന പ്രോജക്ടായി  വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത ഈ പ്രോജക്ട്  സംസ്ഥാന തലത്തിലും ശ്രദ്ധ നേടുകയാണ് . ഇതിനു  നേതൃത്വം കൊടുക്കുന്ന കമ്പല്ലുർ ഗവ .ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മാത്യു കെ.ഡി , ഹെഡ്  മാസ്റ്റർ  ഉണ്ണികൃഷ്ണൻ പി  എന്നിവരും മറ്റു അധ്യാപരും സ്കൂൾ പി  റ്റി അംഗങ്ങളും കൊല്ലാട ഹാപ്.പി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും അഭിനന്ദനം അർഹിക്കുന്നു . ഇത്തരം യോഗങ്ങളിലും പ്രവർത്തനങ്ങളിലും പൊതുവെ കുറഞ്ഞു വരുന്ന ആൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും ആലോചിക്കേണ്ടതാണ് . അതുപോലെ മൊബൈൽ ഉപയോഗത്തെ അടച്ചാക്ഷേപിക്കാതെ, ഫലപ്രദമായ മൊബൈൽ ഉപയോഗത്തേയും സുരക്ഷിതമായ ഇ വായനയേയും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പരിപാടികളും മാതൃകാ വായന ഗ്രാമം പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. .ആൺകുട്ടികളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും ഇവ ഉപകരിച്ചേക്കും.- CKR