Sunday, October 2, 2016

കമ്പല്ലുര്‍ ബെഡൂര്‍ ഫോറസ്റ്റ് വനം മാലിന്യ നിക്ഷേപത്തിനും ഓപ്പണ്‍ എയര്‍ മദ്യപാനത്തിനും വേണ്ടിയാണോ

കമ്പല്ലുര്‍ ബെഡൂര്‍ ഫോറസ്റ്റ് വനം മാലിന്യ നിക്ഷേപത്തിനും ഓപ്പണ്‍ എയര്‍ മദ്യപാനത്തിനും വേണ്ടിയാണോ ......?
വലിച്ചെറിഞ്ഞ മദ്യകുപ്പികള്‍ അടക്കം കിന്റല്‍ കണക്കിന് മാലിന്യങ്ങള്‍ ആണ് ഇന്ന് ഗാന്ധി ജയന്തി പ്രമാണിച്ച് കമ്പല്ലുര്‍ ടൌണ്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുനയംകുന്ന്‍ സൈബര്‍ വിംഗ് പോരാളികളും കമ്പല്ലുര്‍ നേതാജി പുരുഷസംഘം പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടയിയില്‍ നീക്കം ചെയ്തത് ..
വകുപ്പ് അധികൃതരുടെ ശ്രദ്ധ എത്രയും വേഗത്തില്‍ പതിയണമെന്ന് ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പ്രസംഗിച്ച മുനയംകുന്ന്‍ സൈബര്‍ പോരാളി സഖാവ് ഷിഖിന്‍ കമ്പല്ലുരും കമ്പല്ലുര്‍ ടൌണ്‍ ഡിവൈഎഫ്ഐ സെക്രട്ടറി സജിത്ത് കമ്പല്ലുരും ഡിവൈഎഫ്ഐ പ്രസിഡണ്ട്‌ വിശാഖ് കമ്പല്ലുരും നേതാജി പു രുഷസംഘം സെക്രട്ടറി വേണുവും പ്രസിഡണ്ട്‌ സുരേന്ദ്രനും ഡിവൈഎഫ്ഐ മേഘലാ കമ്മിറ്റി അംഗം രാഹുല്‍ കമ്പല്ലുരും ശക്തമായ ഭാഷയില്‍ ആവശ്യപെട്ടു ..
പ്രവര്‍ത്തകരുടെ   ഇടപടലിലുടെ മാലിന്യം തള്ളിയ സമീപ പ്രദേശത്തുള്ള ഒരു കക്ഷിയെ കയ്യോടെ പിടികൂടി വിളിച്ചു വരുത്തി മാലിന്യം തിരിച്ചടുപ്പിക്കുകയും ഉണ്ടായി .
..

No comments:

Post a Comment