Monday, April 9, 2018

പ്രാദേശിക പാഠശാല നടന്നു-മാതൃകാ വായന ഗ്രാമം പദ്ധതി പ്രവർത്തനങ്ങളുടെ റിപ്പോർട് അവതരിപ്പിക്കപ്പെട്ടു

പൊതു  വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിന്റെ  തുടർച്ചയായി മികവുത്സവത്തിന്റെ ഭാഗമായി കൊല്ലാടയിൽ ഹാപ്പി ആർട്സ് & സ്പോർട്സ് ക്ലബ്ബ്  ഹാളിൽ  പ്രാദേശിക പാഠശാല നടന്നു.സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മാതൃകാ വായന ഗ്രാമം പദ്ധതി പ്രവർത്തനങ്ങളുടെ റിപ്പോർട്  അവതരിപ്പിക്കപ്പെട്ടു . പഞ്ചായത്തു വൈസ് പ്രസിഡണ്ട്  ജെയിംസ്  പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്തു മെമ്പർ അദ്ധ്യക്ഷത മാത്യു  വഹിച്ചു .കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് സൂചിപ്പിക്കുന്ന കുട്ടികൾ വരച്ച ചിത്രങ്ങളും നിര്മിതികളും ഉൾപ്പെടുന്ന പോസ്റ്റർ പ്രദർശനവും മലയാളം ,ഇംഗ്ലീഷ്  പ്രസംഗങ്ങൾ ,കവിതാവായന , പുസ്തക നിരൂപണം , ദേശസ്നേഹം  പ്രമേയമാക്കിയ   സ്കിറ്റ്  കലാപരിപാടികളും നടന്നു .കമ്പല്ലുർ ഗവ .ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരായ ലതാബായി ,ബൈജു കെ പി തുടങ്ങിയവർ നേതൃത്വം നൽകി .കുട്ടികൾ അവതരിപ്പിച്ച പ്രസംഗങ്ങളും വായനാനുഭവങ്ങളും കവിത പാരായണവും നിലവാരം പുലർത്തി . ഈ പരിപാടിയൊപ്പം ജൂനിയർ റെഡ് ക്രോസ്സ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ലോഷൻ നിർമാണ പരിശീലനവും സ്‌കൂളിൽ ഒഴിവു സമയം ഉപയോഗപ്പെടുത്തി അവർ നിർമ്മിച്ച സോപ്പു ക ളുടെ വിതരണവും നടന്നു .






        തുടർവായനക്കും പ്രതികരണ ശേഷി വളർത്തുന്നതിനുമായി നടക്കുന്ന മാതൃകാ വായന ഗ്രാമം പദ്ധതി മെച്ചപ്പെട്ട പ്രകടത്തിനായി കുട്ടികളെ സഹായിക്കുന്നതായി കാണാം . ലക്ഷ്യ ബോധമില്ലാത്ത മൊബൈൽ വായനയിൽ കുട്ടികൾ സമയം പാഴാക്കുമ്പോൾ പ്രദേശത്തെ മുഴുവൻ ഹൈസ്‌കൂൾ വിദ്യാർത്ഥികളെയും ഫലപ്രദമായ വായനയിലേക്ക് വഴി തിരിച്ചു വിടുന്ന  ഇത്തരം പരിപാടികൾ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകേണ്ടതാണ് .കാസർഗോഡ് ജില്ലാതലത്തിൽ  ഏറ്റവും മികച്ച നൂതന പ്രോജക്ടായി  വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത ഈ പ്രോജക്ട്  സംസ്ഥാന തലത്തിലും ശ്രദ്ധ നേടുകയാണ് . ഇതിനു  നേതൃത്വം കൊടുക്കുന്ന കമ്പല്ലുർ ഗവ .ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മാത്യു കെ.ഡി , ഹെഡ്  മാസ്റ്റർ  ഉണ്ണികൃഷ്ണൻ പി  എന്നിവരും മറ്റു അധ്യാപരും സ്കൂൾ പി  റ്റി അംഗങ്ങളും കൊല്ലാട ഹാപ്.പി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും അഭിനന്ദനം അർഹിക്കുന്നു . ഇത്തരം യോഗങ്ങളിലും പ്രവർത്തനങ്ങളിലും പൊതുവെ കുറഞ്ഞു വരുന്ന ആൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും ആലോചിക്കേണ്ടതാണ് . അതുപോലെ മൊബൈൽ ഉപയോഗത്തെ അടച്ചാക്ഷേപിക്കാതെ, ഫലപ്രദമായ മൊബൈൽ ഉപയോഗത്തേയും സുരക്ഷിതമായ ഇ വായനയേയും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പരിപാടികളും മാതൃകാ വായന ഗ്രാമം പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. .ആൺകുട്ടികളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും ഇവ ഉപകരിച്ചേക്കും.- CKR
           

No comments:

Post a Comment