Tuesday, June 28, 2016

കൃഷിപാഠം സെമിനാറും ഞാറു നടീലും 28/6/2016

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും നല്ലപാഠം ക്ളബ്ബിന്‍റെയും നേതൃത്വത്തില്‍ കൃഷിപാഠം സെമിനാറും ഞാറു നടീലും നടന്നു.സ്കൂള്‍ വളപ്പില്‍ പ്രത്യാശ,ഉമ,ഏഴോം 4  എന്നീ നെല്ലിനങ്ങളുടെ ഞാറുകള്‍ നട്ടു.അധ്യാപകനും കര്‍ഷകനൂമായ തയ്യേനി സ്കൂളിലെ മുരളീധരനാണ് നെല്‍വിത്തും ഞാറും നല്‍കിയത്.തുടര്‍ന്ന്,വിവിധയിനം കൃഷിരീതികളെപ്പറ്റി സെമിനാര്‍ നടന്നു.എന്‍ എസ് എസിന്‍റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി വഴുതിന കൃഷിയും തുടങ്ങി.പ്രിന്‍സിപ്പാള്‍ കെ.ഡി മാത്യു,പ്രോഗ്രാം ഒാഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,സി കെ രാധാകൃഷ്ണന്‍ ,പദ്മനാഭന്‍ എന്നിവര്‍ നേത്യത്വം നല്‍കി

No comments:

Post a Comment