Saturday, June 18, 2016

വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതി

എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ കമ്പല്ലൂരില്‍ നടപ്പിലാക്കുന്ന വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതിയായ ഹരിതസമൃദ്ധിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങുംതൈകള്‍ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെംബര്‍ ശ്രീമതി എം എം സുലോചന കര്‍ഷകനായ ഗോപനാഥന് തൈ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment